Mobile Tricks
ആന്‍ഡ്രോയ്ഡ് പുതിയ വേര്‍ഷന്‍ എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യാം
ആന്‍ഡ്രോയ്ഡ് എന്നത് ഗൂഗിള്‍ നിര്‍മ്മിച്ച് മോബൈലുകള്‍ക്കായ് ഫ്രീ ആയി നല്‍കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു.2008ല്‍ ഇനീഷ്യല്‍ റിലീസ് ഇറക്കിയ ആന്‍ഡ്രോയ്ഡിനു ജിജ്ജര്‍ ബ്രെഡ്,ഐസ്ക്രീം സാന്റ് വിച്ച്, ജെല്ലിബീന്‍,കിറ്റ്കാറ്റ്,ലോലിപോപ്പ്,മാഷ്മലോ,എന്നൊക്കെ തുടങ്ങി ഇന്നു ന്യൂഗട്ടില്‍ വരെ എത്തി നില്‍ക്കുന്ന പല വേര്‍ഷനുകള്‍ ഉണ്ട്,അവസാനമായ് ആന്‍ഡ്രോയ്ഡ് ഒ എന്നത് ഈ ആഴ്ച ഡെവലപ്പര്‍മാര്‍ക്ക് പ്രിവ്യൂ ലഭ്യമായിട്ടുണ്ട്.
നമ്മള്‍ ഉപയോഗിക്കുന്ന മോബൈലുകളില്‍ പ്രത്യേകിച്ചും പഴയ മോബൈലുകളില്‍ ജെല്ലിബീന്‍ അല്ലെങ്കില്‍ കിറ്റ്കാറ്റ് ഒക്കെ ആയിരിക്കും ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍,പല കൂട്ടുകാരും അത് എങ്ങിനെ അപ് ഡേറ്റ് ചെയ്യാം എന്ന്‍ എന്നോട് ചോദിക്കാറുണ്ട്,സാധാരണയായി അപ് ഡേറ്റ് ചെയ്യാന്‍ നമ്മള്‍ ഫോണില്‍ വൈ ഫൈ കണക്റ്റ് ചെയ്ത ശേഷം സെറ്റിങ്ങ്സ് എടുത്ത് എബൌട്ട് ഡിവൈസ് എന്നതില്‍ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് എന്നത് ചെക്ക് ചെയ്താല്‍ മതി ,അപ് ഡേറ്റ് ലഭ്യമെങ്കില്‍ നമുക്ക് അത് ഡൌണ്‍ലോഡ് ആകും തുടര്‍ന്ന്‍ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്താലത് അപ് ഡേറ്റ് ആകും,പക്ഷേ പഴയ മോബൈലുകളില്‍ പലപ്പോഴും കമ്പനികള്‍ അപ് ഡേറ്റ് നല്‍കാറില്ല,ഉദാഹരണം സാംസഗ് ഗ്യാലക്സി എസ് ത്രീ എന്നതില്‍ ജെല്ലി ബീന്‍ ആണു ലാസ്റ്റ് ലഭിച്ച അപ് ഡേറ്റ്.അങ്ങിനെയുള്ള മോബൈലുകളില്‍ നമുക്ക് കമ്പനി തരുന്നതല്ലാത്ത ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആകും.കമ്പനി തരുന്ന ആന്‍ഡ്രോയ്ഡ് ഓ എസിനെ സ്റ്റോക്ക് റോം എന്നും നമ്മള്‍ പുറത്ത് നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെ കസ്റ്റം റോം എന്നും ആണു പറയുന്നത്,കസ്റ്റം റോം എല്ലാ ഡിവൈസിനും ലഭ്യമാകണമെന്നില്ല,ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന കസ്റ്റം റോം ആണു സൈനജന്‍ മോഡ് ,എന്നാല്‍ കഴിഞ്ഞ വര്‍ഷം അവര്‍ പ്രവര്‍ത്തനം നിര്‍ത്തിയത് മൂലം അവരിലെ ചില ഡെവലപ്പര്‍മാര്‍ ചേര്‍ന്ന്‍ അതിനു പകരമായ് നിര്‍മ്മിക്കുന്ന ലൈനേജ് ആണു ഇന്ന്‍ ആളുകള്‍ കൂടുതലും ഉപയോഗിക്കുന്ന കസ്റ്റം റോം,എന്നാലും നെറ്റില്‍ തിരഞ്ഞാല്‍ പഴയ സൈനജന്‍ മോഡ് നമുക്ക് ഡൌണ്‍ ലോഡ് ചെയ്യാന്‍ ആകും.അത്തരത്തില്‍ ലഭിക്കുന്ന ഒരു കസ്റ്റം റോം നമുക്ക് നമ്മുടെ മോബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ എന്നാണു ഇന്ന്‍ ഈ വീഡിയോയില്‍ ഞാന്‍ പറഞ്ഞ് തരുന്നത്.
കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നമുക്ക് നമ്മുടെ മോബൈലില്‍ കസ്റ്റം റിക്കവറി എന്ന മോഡ് കൂടി ഇന്‍സ്റ്റാള്‍ ചെയ്യണം.അതിനായി ഞാന്‍ ഇവിടെ ഉപയോഗിക്കുന്നത് ഫില്‍സ് ടച്ച് എന്ന കസ്റ്റം റിക്കവറി ആണു.ഇതുപോലെ പല പേരിലും കസ്റ്റം റിക്കവറി ഉണ്ട്.കസ്റ്റം റിക്കവറി മോബൈലിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പ്യൂട്ടര്‍ ആവശ്യമാണു.അതു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞാന്‍ ഫ്ലാഷിങ് ടൂള്‍ ആയ ഓഡിന്‍ ആണു ഉപയോഗിക്കുന്നത്.ഇതുപോലെ ഫ്ലാഷിങ്ങ് ടൂളുകള്‍ ധാരാളം നെറ്റില്‍ ലഭ്യമാണു.മേല്‍പ്പറഞ്ഞ ഫ്ലാഷിങ് ടൂള്‍,കസ്റ്റം റിക്കവറി,കസ്റ്റം റോം എന്നിവ മൂന്നും ഡൌണ്‍ ലോഡ് ചെയ്തതിനു ശേഷം മോബൈല്‍ ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആക്കിയ ശേഷം കസ്റ്റം റോം എസ് ഡി കാര്‍ഡിലേക്ക് കോപ്പി ചെയ്ത് അത് ഫോണില്‍ ഇട്ടതിനു ശേഷം മാത്രം കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യുക
പ്രത്യേക മുന്നറിയിപ്പ് : ഇതു ഹൈ റിസ്കുള്ള ഒരു പ്രവര്‍ത്തിയാണു,ഈ വീഡിയോ കണ്ട് ഇതുപോലെ ചെയ്യാന്‍ ശ്രമിച്ച് നിങ്ങളുടെ മോബൈലിനു എന്ത് തകരാര്‍ വന്നാലും എനിക്ക് ഒരു ഉത്തരവാദിത്വവുമില്ല ഒപ്പം എന്നെ ചീത്ത വിളിക്കുകയുമരുത്.നിങ്ങളിലേക്ക് ആന്‍ഡ്രോയ്ഡ് എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന അറിവ് പകര്‍ന്നു തരാന്‍ ഒരു റിസ്ക് എടുത്തു എന്ന്‍ മാത്രമേയുള്ളൂ.സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വീഡിയോ തുടര്‍ന്ന്‍ കണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ ശ്രമിക്കുക.ഡെഡ് ആയി കിടക്കുന്ന മോബൈലുകള്‍ ഉണ്ടെങ്കില്‍ അതില്‍ സ്റ്റോക്ക് റോം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇതില്‍ കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പോലെ തന്നെ ചെയ്താല്‍ മതിയാകും.
ഡൌണ്‍ ലോഡ് ചെയ്തിട്ടിരിക്കുന്ന ഫയലുകളില്‍ ഓഡിന്‍ എന്നത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണാക്കുക.അപ്പോള്‍ നമുക്ക് ഇതുപോലെ ഇന്റര്‍ഫേസ് ഉള്ള ഒരു സോഫ്റ്റ് വെയര്‍ ആയിരിക്കും കാണാനാവുക.അടുത്തതായ് നിങ്ങളുടെ മോബൈല്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക,റീ സ്റ്റാര്‍ട്ട് ആയി വരുംബോള്‍തന്നെ ഫോണിന്റെ പവര്‍ കീ,ഹോം കീ,വോളിയം മൈനസ് കീ എന്നിവ ഒരുമിച്ച് അമര്‍ത്തിപ്പിടിക്കുക.അപ്പോള്‍ സ്ക്രീനില്‍ ഒരു വാണിംഗ് മെസ്സേജ് ഇതുപോലെ കാണാന്‍ ആകും.അടുത്തതായ് ഫോണ്‍ യു എസ് ബി കേബിള്‍ വഴി കമ്പ്യൂട്ടറുമായ് കണക്റ്റ് ചെയ്യുക,തുടര്‍ന്ന്‍ മോബൈലിന്റെ വോളിയം അപ് ബട്ടന്‍ അമര്‍ത്തുക അപ്പോള്‍ ഓഡിന്‍ സോഫ്റ്റ്‌വെയറിന്റെ സ്ക്രീനില്‍ ലോഗ് എന്നതിനു താഴെ ആഡഡ് എന്നും അതിനു മുകളിലായി കോം എന്ന്‍ കാണിച്ച് ഇളം നീലകളറില്‍ ഒരു പ്രോഗ്രസ്സ് ബാറും കാണാം
ഈ സമയത്ത് മോബൈല്‍ ഒരു കാരണവശാലും സ്വിച്ച് ഓഫ് ആക്കരുത്.അടുത്തതായി ഓഡിന്‍ സോഫ്റ്റ് വെയറില്‍ എ പി എന്നതിനു നേരെയുള്ള ടിക് മാര്‍ക്കിട്ട് എ പി എന്ന ബട്ടന്‍ പ്രസ്സ് ചെയ്ത് നമ്മള്‍ ഡൌണ്‍ലോഡ് ചെയ്തിട്ടിരിക്കുന്ന ഫില്‍സ് ടച്ച് വേര്‍ഷന്‍ 6 ന്റെ tar.md5 എന്ന എക്സ്റ്റന്‍ഷനിലവസാനിക്കുന്ന ഫയല്‍ സെലക്റ്റ് ചെയ്ത് കൊടുക്കുക.അപ്പോള്‍ ഓഡിനില്‍ ലോഗ് എന്നതിനു താഴെ ചില മെസ്സേജുകള്‍ വരുന്നത് കാണാം.മുകളിലായി റിക്കവറി റീസെറ്റ് ആയി പാസ്സ് എന്ന്‍ കാണിക്കുന്നത് വരെ കാത്തിരിക്കുക.എന്തെങ്കിലും എറര്‍ കാണിക്കുന്നുണ്ടെങ്കില്‍ ലോഗ് എന്നതിന്റെ അടുത്തുള്ള ഒപ്ഷനസില്‍ അമര്‍ത്തി ഓട്ടോ റീബൂട്ട് എന്നതും എഫ് റീ സെറ്റ് ടൈം എന്നതും മാത്രം ടിക് മാര്‍ക്ക് ഉള്ളൂ എന്ന്‍ ഉറപ്പാക്കുക.പാസ്സ് എന്നു കാണിച്ച് കഴിയുംബോള്‍ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക,റീ സ്റ്റാര്‍ട്ട് ആയി വരുംബോള്‍ പവര്‍ കീയും വോളിയം പ്ലസും ഹോം കീയും അമര്‍ത്തിപ്പിടിക്കുക.പ്രത്യേകം ശ്രദ്ധിക്കുക ഈ തവണ അമര്‍ത്തേണ്ടത് വോളിയം അപ്പ് അഥവാ വോളിയം + കീ ആണു.നിങ്ങളുടെ മോബൈലിന്റെ പേരു 3 തവണ എങ്കിലും ഫ്ലാഷ് ചെയ്ത് കഴിയുംബോള്‍ കീ വിടുക
ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പ് നമ്മുടെ ഡിവൈസിലെ സകല ഡാറ്റയും കൂടാതെ പഴയ ആന്‍ഡ്രോയ്ഡ് വേര്‍ഷനും നമുക്ക് ഫോണില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യേണ്ടതുണ്ട് ഇപ്പോള്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ആയി വരുംബോള്‍ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത കസ്റ്റം റിക്കവറി ആയ ഫില്‍സ് ടച്ചിന്റെ ഇന്റര്‍ഫേസ് കാണാം.നമുക്ക് അതില്‍ കുറേ ഒപ്ഷന്‍ കാണാം അതില്‍ വൈപ്പ് ഡാറ്റ/ഫാക്ടറി റീസെറ്റ് എന്നത് സെലക്റ്റ് ചെയ്യാം.അതു സെലക്റ്റ് ചെയ്യുക.ഇനി വരുന്ന ഒപ്ഷനുകളില്‍ ക്ലീന്‍ ടു ഇന്‍സ്റ്റാള്‍ എ ന്യൂ റോം എന്നത് സെലക്റ്റ് ചെയ്യാം.പ്രത്യേകം ഓര്‍ക്കുക ഇതു ഫാക്ടറി റീസെറ്റ് അല്ല,നിങ്ങളുടെ മോബൈലിലെ ഓ എസ് പൂര്‍ണ്ണമായും ഡിലീറ്റ് ആക്കുന്ന പ്രക്രിയ ആണു.തുടര്‍ന്ന്‍ വരുന്ന മെനുവില്‍ യെസ് ഐ വില്‍ ഇന്‍സ്റ്റാള്‍ എ ന്യൂ റോം എന്നത് സെലക്റ്റ് ചെയ്യുക,സ്വല്‍പനേരത്തിനുള്ളില്‍ ഓ എസ് ഒന്നുമില്ലാത്ത ഒരു ഫോണ്‍ ആയി നമ്മുടെ മോബൈല്‍ മാറും.ഇപ്പോള്‍ പ്രെസ് എനി കീ ടു കണ്ടിന്യൂ എന്ന്‍ കാണാം .കീ അമര്‍ത്തുന്നതിനു പകരം ആന്‍ഡ്രോയ്ഡിന്റെ ലോഗോയ്ക്ക് മുകളിലായുള്ള ഏതെങ്കിലും ഭാഗത്ത് ഒന്നു ടച്ച് ചെയ്യുക.തുടര്‍ന്ന്‍ നമുക്ക് ആദ്യത്തെ മെനു തന്നെ കാണാന്‍ ആകും അതില്‍ നിന്നും വൈപ്പ് കാഷേ പാര്‍ട്ടീഷന്‍ എന്നത് സെലക്റ്റ് ചെയ്യുക.അടുത്തതായി വരുന്ന മെനുവില്‍ യെസ് വൈപ്പ് കാഷേ എന്നത് സെലക്റ്റ് ചെയ്യുക,തുടര്‍ന്ന്‍ പ്രെസ് എനി കീ ടു കണ്ടിന്യൂ എന്ന്‍ കാണാം .കീ അമര്‍ത്തുന്നതിനു പകരം ആന്‍ഡ്രോയ്ഡിന്റെ ലോഗോയ്ക്ക് മുകളില്‍ ഏതെങ്കിലും ഭാഗത്ത് ഒന്നു ടച്ച് ചെയ്യുക.തുടര്‍ന്ന്‍ നമുക്ക് ആദ്യത്തെ മെനു തന്നെ കാണാന്‍ ആകും .അടുത്തതായി അഡ്വാന്‍സ്ഡ് എന്നത് സെലക്റ്റ് ചെയ്യുക.അതില്‍ കാണുന്ന മെനുവില്‍ നിന്നും വൈപ്പ് ഡാല്‍ വിക്ക് കാഷെ എന്നത് സെലക്റ്റ് ചെയ്യുക,ആന്‍ഡ്രോയ്ഡ് ഫോണിലെ ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യിക്കുന്ന ജാവ വെര്‍ച്വല്‍ മെഷീന്റെ കാഷേ ആണു നമ്മള്‍ ഇപ്പോള്‍ ക്ലിയര്‍ ചെയ്യാന്‍ പോകുന്നത്.ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്ക്രീനില്‍ യെസ് വൈപ്പ് ഡാല്‍ വിക് കാഷേ എന്നത് സെലക്റ്റ് ചെയ്യുക കാഷേ ക്ലിയര്‍ ആകുന്ന പ്രൊസസ് നില്‍ക്കുംബോള്‍ ഗോ ബാക്ക് എന്നത് സെലക്റ്റ് ചെയ്യുക.ഇപ്പോള്‍ നമ്മുടെ മോബൈല്‍ അത് കമ്പനി മോബൈല്‍ ഉണ്ടാക്കി അതില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ് ഫോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പുള്ള ഒരു എം റ്റി ഡിവൈസായി മാറിയിരിക്കുകയാണു.അടുത്ത സ്റ്റെപ്പ് കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണു.
ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പ് നമ്മുടെ ഡിവൈസിലെ സകല ഡാറ്റയും കൂടാതെ പഴയ ആന്‍ഡ്രോയ്ഡ് വേര്‍ഷനും നമുക്ക് ഫോണില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യേണ്ടതുണ്ട് ഇപ്പോള്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ആയി വരുംബോള്‍ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത കസ്റ്റം റിക്കവറി ആയ ഫില്‍സ് ടച്ചിന്റെ ഇന്റര്‍ഫേസ് കാണാം.നമുക്ക് അതില്‍ കുറേ ഒപ്ഷന്‍ കാണാം അതില്‍ വൈപ്പ് ഡാറ്റ/ഫാക്ടറി റീസെറ്റ് എന്നത് സെലക്റ്റ് ചെയ്യാം.അതു സെലക്റ്റ് ചെയ്യുക.ഇനി വരുന്ന ഒപ്ഷനുകളില്‍ ക്ലീന്‍ ടു ഇന്‍സ്റ്റാള്‍ എ ന്യൂ റോം എന്നത് സെലക്റ്റ് ചെയ്യാം.പ്രത്യേകം ഓര്‍ക്കുക ഇതു ഫാക്ടറി റീസെറ്റ് അല്ല,നിങ്ങളുടെ മോബൈലിലെ ഓ എസ് പൂര്‍ണ്ണമായും ഡിലീറ്റ് ആക്കുന്ന പ്രക്രിയ ആണു.തുടര്‍ന്ന്‍ വരുന്ന മെനുവില്‍ യെസ് ഐ വില്‍ ഇന്‍സ്റ്റാള്‍ എ ന്യൂ റോം എന്നത് സെലക്റ്റ് ചെയ്യുക,സ്വല്‍പനേരത്തിനുള്ളില്‍ ഓ എസ് ഒന്നുമില്ലാത്ത ഒരു ഫോണ്‍ ആയി നമ്മുടെ മോബൈല്‍ മാറും.ഇപ്പോള്‍ പ്രെസ് എനി കീ ടു കണ്ടിന്യൂ എന്ന്‍ കാണാം .കീ അമര്‍ത്തുന്നതിനു പകരം ആന്‍ഡ്രോയ്ഡിന്റെ ലോഗോയ്ക്ക് മുകളിലായുള്ള ഏതെങ്കിലും ഭാഗത്ത് ഒന്നു ടച്ച് ചെയ്യുക.തുടര്‍ന്ന്‍ നമുക്ക് ആദ്യത്തെ മെനു തന്നെ കാണാന്‍ ആകും അതില്‍ നിന്നും വൈപ്പ് കാഷേ പാര്‍ട്ടീഷന്‍ എന്നത് സെലക്റ്റ് ചെയ്യുക.അടുത്തതായി വരുന്ന മെനുവില്‍ യെസ് വൈപ്പ് കാഷേ എന്നത് സെലക്റ്റ് ചെയ്യുക,തുടര്‍ന്ന്‍ പ്രെസ് എനി കീ ടു കണ്ടിന്യൂ എന്ന്‍ കാണാം .കീ അമര്‍ത്തുന്നതിനു പകരം ആന്‍ഡ്രോയ്ഡിന്റെ ലോഗോയ്ക്ക് മുകളില്‍ ഏതെങ്കിലും ഭാഗത്ത് ഒന്നു ടച്ച് ചെയ്യുക.തുടര്‍ന്ന്‍ നമുക്ക് ആദ്യത്തെ മെനു തന്നെ കാണാന്‍ ആകും .അടുത്തതായി അഡ്വാന്‍സ്ഡ് എന്നത് സെലക്റ്റ് ചെയ്യുക.അതില്‍ കാണുന്ന മെനുവില്‍ നിന്നും വൈപ്പ് ഡാല്‍ വിക്ക് കാഷെ എന്നത് സെലക്റ്റ് ചെയ്യുക,ആന്‍ഡ്രോയ്ഡ് ഫോണിലെ ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യിക്കുന്ന ജാവ വെര്‍ച്വല്‍ മെഷീന്റെ കാഷേ ആണു നമ്മള്‍ ഇപ്പോള്‍ ക്ലിയര്‍ ചെയ്യാന്‍ പോകുന്നത്.ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്ക്രീനില്‍ യെസ് വൈപ്പ് ഡാല്‍ വിക് കാഷേ എന്നത് സെലക്റ്റ് ചെയ്യുക കാഷേ ക്ലിയര്‍ ആകുന്ന പ്രൊസസ് നില്‍ക്കുംബോള്‍ ഗോ ബാക്ക് എന്നത് സെലക്റ്റ് ചെയ്യുക.ഇപ്പോള്‍ നമ്മുടെ മോബൈല്‍ അത് കമ്പനി മോബൈല്‍ ഉണ്ടാക്കി അതില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ് ഫോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പുള്ള ഒരു എം റ്റി ഡിവൈസായി മാറിയിരിക്കുകയാണു.അടുത്ത സ്റ്റെപ്പ് കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണു.
ആദ്യമായി ലീനിയേജ് ഓ എസ് ന്റെ ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ എസ് ഡി കാര്‍ഡിലേക്ക് കോപ്പി ചെയ്യുക.തുടര്‍ന്ന്‍ ഫില്‍സ് ടച്ച് മുഖേന നമുക്കത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ എന്നാണു ഇനി നമ്മള്‍ പഠിക്കാന്‍ പോകുന്നത്.ഫില്‍സിന്റെ മെനുവിലെ ഇന്‍സ്റ്റാള്‍ സിപ്പ് എന്നത് സെലക്റ്റ് ചെയ്യുക.തുടര്‍ന്ന്‍ വരുന്ന മെനുവില്‍ നിന്നും ചൂസ് സിപ്പ് ഫ്രം സ്റ്റോറേജ്/എസ്ഡികാര്‍ഡ് എന്നത് സെലക്റ്റ് ചെയ്യുക ,അതായത് രണ്ടാമത്തേത്.അപ്പോള്‍ നമ്മുടെ എസ് ഡി കാര്‍ഡില്‍ നമ്മള്‍ കോപ്പി ചെയ്തിട്ടിരിക്കുന്ന ഫയലുകള്‍ കാണാന്‍ സാധിക്കും.അതില്‍ നമ്മള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഫയല്‍ സെലക്റ്റ് ചെയ്യുക,ഞാന്‍ സൈനജന്‍ മോഡ് എന്ന കസ്റ്റം റോമിന്റെ സാംസങ്ങ് എസ് 3 ക്ക് ആയുള്ള വേര്‍ഷന്‍ 13 ആണു ഇവിടെ കോപ്പി ചെയ്തിട്ടിരിക്കുന്നത്.അത് സെലക്റ്റ് ചെയ്യുന്നു,ജി ആപ്പ്സ് എന്നത് ഇതുപോലെ തന്നെ കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക.അതു ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയുള്ള ഗൂഗിള്‍ ആപ്പുകള്‍ ആണു.അത് പ്ലേ സ്റ്റോര്‍ ആവശ്യമെങ്കില്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.ഫയല്‍ സെലക്റ്റ് ചെയ്യുംബോള്‍ വരുന്ന യെസ് – ഇന്‍സ്റ്റാള്‍ എന്നതില്‍ സെലക്റ്റ് ചെയ്യുക.തുടര്‍ന്ന്‍ പ്രസ് എനി കീ ടു കണ്ടിന്യൂ എന്ന്‍ കാണിക്കുംബോള്‍ മാത്രം സ്ക്രീനില്‍ മുകളിലായ് ടച്ച് ചെയ്യുക,അപ്പോള്‍ മുന്‍പ് കാണിച്ചത് പോലെ മെയിന്‍ മെനു വരും അതില്‍ റീബൂട്ട് സിസ്റ്റം നൌ എന്നത് സെലക്റ്റ് ചെയ്യുക.ഇനി കീകള്‍ ഒന്നും അമര്‍ത്തേണ്ട.കുറച്ച് നേരത്തിനുള്ളില്‍ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഓ എസ് സ്റ്റാര്‍ട്ട് ആയി വരുന്നതായി അതിന്റെ ലോഗോ വരുന്നതിലൂടെ കാണാന്‍ കഴിയും.തുടര്‍ന്ന്‍ നമ്മുടെ ലൊക്കേഷനും മെയില്‍ ഐഡിയും തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്ത് നമുക്ക് പുതിയ ഓ എസിലേക്ക് കടക്കാം.
നിങ്ങളുടെ മൊബൈൽ ഫോണുകൾ ഒറിജിനൽ ആണോ അതോ കോപ്പി ആണോ എന്ന് എങ്ങനെ മനസിലാക്കാം ?
ഇന്ന് എല്ലാവിധ സാധനങ്ങളും കോപ്പി ഇറങ്ങുന്ന കാലം ആണല്ലോ ?
സധാരണയായി ഒറിജിനൽ സാധനങ്ങൾക്ക് ലാഭം കുറവാണു ലഭിക്കുക അതിനാൽ പല ഷോപ്പ്കളും ലാഭം കൂട്ടൻ വേണ്ടിയാണു ലോക്കൽ സാധനങ്ങൾ വിൽക്കുന്നത് . വമ്പൻ മാളുകളിലും കമ്പനി സ്റ്റോർകളിലും റീടെയിലെർക്ക് നൽകുന്ന അതെ വിലയ്ക്ക് തന്നെ ഉപഭോക്താവിന് കമ്പനി വില്ക്കുന്നതും മൊബൈൽ ഫോണ്‍ പോലെ യുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് മാർക്കറ്റിൽ പെട്ടന്നു ഉണ്ടാകുന്ന വിലയിടിവും ആണ് ഇതിനു പ്രധാന കാരണങ്ങൾ . മൊബൈൽ വാച്ച് തുടങ്ങിയവയാണ് ഇലക്ട്രോണിക് സാധനങ്ങളിൽ കൂടുതൽ കോപ്പി ഇറങ്ങുന്നത് .
ഇനി നമുക്ക് ഒരു മൊബൈൽ എങ്ങനെ കോപ്പി അല്ല എന്ന് മനസ്സിലാക്കാം ?
മൊബൈൽ കോപ്പി മനസ്സിലാക്കാൻ വലിയ പ്രയാസമാണ് സാധാരണ കാരന് . കോപ്പി മൊബൈലിൽ തന്നെ ചൈന കോപ്പി ഹൈ കോപ്പി എന്ന പേരിൽ രണ്ടു തരം ഉണ്ട് ?
ഒരു സാംസങ്ങ് മൊബൈൽ ഒറിജിനലും ലോക്കലും
ഒരു ഹൈ കോപ്പി [അഥവാ വ്യജൻ ] എങ്ങനെ തിരിച്ചറിയാം
ഒരു ഒർജിനൽ മൊബൈൽ ഉം ലോക്കൽ മൊബൈൽ ഉം താരതമ്യം ചെയ്താൽ ഫോണിന്റെ പിന് ഭാഗത്ത് ബാറ്ററി ഊരി നോക്കിയാൽ മൊബൈലിന്റെ മദർ ബോർഡ് കാണാവുന്നതാണ് അതിൽ ഒർജിനൽ മൊബൈലിന്റെ മദർ ബോർഡിൽ ഉള്ള circuit കളുടെ ഗ്രൌണ്ട് പോയിന്റ് കാണാൻ സാധിക്കും [ 1 എന്ന് അടയാളപെടുത്തിയത് ].
കോപ്പി മൊബൈൽ കളിൽ റീടയിലർ മാര്ക്ക് സ്വന്തം മൊബൈൽ മനസ്സിലാക്കാൻ അവരുടെ ഹോലോ ഗ്രാം മുദ്ര യുള്ള സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും [ 2 എന്ന് അടയാളപെടുത്തിയത് ]. ക്യാമറ ഫ്ലാഷ് ഉള്ള മൊബൈലിൽ ഫ്ലാഷിൽ വ്യത്യാസം ഉണ്ടായിരിക്കും [ 3 എന്ന് അടയാളപെടുത്തിയത് ]
മൊബൈൽ ഫോണിൽ അടയാള പെടുത്തിയിരിക്കുന്ന imei {international mobile equipment identity ] നമ്പറിൽ നടുവിൽ ഉണ്ടാകുന്ന [ രണ്ടു സ്ലാഷ് കൾ കിടയിൽ ] 05,06, തുടങ്ങിയ നമ്പർ ഏതു രാജ്യത്ത് നിർമിച്ചതാണ് എന്ന് മനസ്സിലാക്കാൻ കഴിയും 05,06, തുടങ്ങിയവ ചൈന made മൊബൈലുകൾ ആണ് വരുന്നത് അതിൽ Vietnam ,Hungary ,Finland and Korea എന്നെല്ലാം അടിച്ചത് തെറ്റ് ആണ് .
കോപ്പി മൊബൈലും ഒറിജിനൽ ഉം തമ്മിൽ ക്യാമറ ചെക് ചെയ്താൽ കോപ്പി മൊബൈലിൽ മങ്ങിയ കളർ ആയിരിക്കും ക്യാമറ . ഡിസ്പ്ലേയിൽ കോപ്പി മൊബൈലിനു മഞ്ഞ കളർ കൂടുതൽ അയ്യിരിക്കും കോപ്പി മൊബൈലുകൾ refresh എന്ന കോഡ് നാമത്തിൽ ആണ് ഡീലർ മാർക്കിടയിൽ അറിയപെടുന്നത് .
കോപ്പിയിൽ മൊബൈൽ OS UPDATION സാധ്യമല്ല .
ഒറിജിനലിനെ ക്കാൾ സ്ലോ ആയിരിക്കും കോപ്പി മൊബൈൽ .
ചൈന കോപ്പി മൊബൈലുകൾ പെട്ടന്നു സാധാരണ കാരന് മനസ്സിലാകും
എന്ത് കൊണ്ട് കോപ്പി മൊബൈൽ വില്ക്കുന്നു ?
മാർക്കറ്റിൽ ഉണ്ടാകുന്ന പെട്ടന്നു ഉള്ള വിലയിടിവിൽ പിടിച്ചു നില്ക്കാൻ' കോപ്പി മൊബൈൽ വില്പനകൊണ്ടെ റീടെയിലെർക്ക് സാധ്യമാകൂ ?
ഓണ്‍ലൈൻ സ്റ്റോർ കളിൽ വൻ വിലകുറവിൽ വില്കുന്നതും കോപ്പി വിലക്കാൻ കാരണം ആകുന്നു
ഒറിജിനൽ മൊബൈൽ വാറണ്ടി സമയത്ത് കംപ്ലൈന്റ്റ് അയാൽ ഒരു മാസത്തിൽ കൂടുതൽ സർവീസ് ചെയ്തു തിരിച്ചുവരാൻ ടൈം പിടിക്കുന്നു .
കോപ്പി ആണെങ്കിൽ പുതിയത് മാറ്റി നല്കാം .ഇത് ഒരു സർക്കിൾ പോലെ യാണ് എന്തെന്നാൽ ഒരു ഉപഭോക്താവിൽ നിന്ന് സർവീസ് നു വാങ്ങുന്ന മൊബൈൽ മറ്റൊരു ഉപഭോക്താവിന് റിഫ്രെഷ് ചെയ്തു നല്കുന്നു .
ഉദാഹരണം : ഈ അടുത്ത് SAMSUNG കമ്പനി GALAXY S 4 നു ഇന്ത്യയിൽ ഓരോ ഫോണിനും 10000 രൂപ വരെ കുറച്ചിരുന്നു .
ഇത് പോലുള്ള വിലകുറവ് ഉണ്ടാകുമ്പോൾ ഡീലെർക്ക് കമ്പനി കുറച്ച വില തിരിച്ചു നല്കാറുണ്ട് എന്നാൽ റീടെയിലെർക്ക് അത് നല്കാറില്ല .
ഇത് എങ്ങനെ മാർക്കറ്റിൽ എത്തുന്നു
ചൈനയിൽ നിന്നും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും മൊബൈൽ അക്സസെറീസ് എന്ന വ്യാജേന മദർ ബോഡുകൾ [ PCB - പവർ CIRCUIT ബോഡ് ] സീ പോർട്ടുകൾ വഴി എത്തുകയും രഹസ്യ സ്ഥലങ്ങളിൽ വച്ച് യാതൊരു സെക്യൂരിറ്റിയും ഇല്ലാതെ അസ്സെമ്ബ്ലെ ചെയ്യുകയും ആണ് പതിവ് .
ഇത് ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
ഈ മൊബൈലുകൾ ഇന്റർനെറ്റ് കാളിംഗ് ടൈമിൽ അമിതമായി ചൂടാവുകയും ഇതില്നിന്നുള്ള Radiation കേൾവിക്കുറവിനു കാരണം ആകുന്നു . ചാർജിംഗ് ടൈം ഈ മൊബൈൽ പൊട്ടി തെറിക്കാൻ സാധ്യധ ഉണ്ട് . അങ്ങനെ യുള്ള സംഭവങ്ങൾ ഒരുപാടു റിപ്പോർട്ട് ചെയ്തിട്ടുണ്ട് അറബ് രാജ്യങ്ങളിൽ . SAR VALUE രേഖപെടുത്താത്ത മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ തലച്ചോറിൽ കാൻസർ ,കണ്ണിന്റെ' കയ്ച്ച കുറവ് തുടങ്ങിയവയ്ക്ക് കാരണം ആകുന്നു .
എന്താണ് SAR വാല്യൂ ?
നോക്കിയ മൊബൈലിൽ ഉള്ള SAR VALUE LOGO
മൊബൈലിൽ കാൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന RADIATION തരംഗങ്ങൾ ചൈന മൊബൈലിൽ കൂടുതൽ ആണ് .
കാളിംഗ് സമയത്ത് BASE STATION അഥവാ മൊബൈൽ ടവേർ കളിൽ നിന്നും വരുന്ന തരഗങ്ങളുടെ അളവ് രേഖപെടുത്തിയത് ആണ് SAR വാല്യൂ .
ഇന്ത്യയിൽ MICROMAX SAR VALUE രേഖപെടുത്തിയിട്ടില്ല.



Comments
Post a Comment
Thanks Your Comment