സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് ഇന്ന് കമ്മട്ടിപ്പാടത്തെ ഗംഗാധരന് കിട്ടിയതിന്റെ കാരണം വിനായകന്റെ സ്വാഭാവിക അഭിനയപാടവം കൊണ്ടല്ല funny
സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് ഇന്ന് കമ്മട്ടിപ്പാടത്തെ ഗംഗാധരന് കിട്ടിയതിന്റെ കാരണം വിനായകന്റെ സ്വാഭാവിക അഭിനയപാടവം കൊണ്ടല്ല. മറിച്ച് സിനിമക്കുളളിൽ കമ്മട്ടിപ്പാടത്ത് ഗംഗ നന്നായ് "അഭിനയിച്ച് " നമ്മളെയെല്ലാം വിഡ്ഡികളാക്കിയത് കൊണ്ടാണ്. ഗംഗ നായകന്റെ കൂട്ടുകാരനായി അപാര നടിപ്പ് നടിച്ച് നായകനെ പിന്നിൽ നിന്നും കുത്തിയതായി ജൂറി കണ്ടെത്തി. ആ അപാര നടിപ്പാണ് ജൂറിയെ ഇംപ്രസ് ചെയ്തത്. ജൂറിയുടെ വിശദീകരണം ചുവടെ ചേർക്കുന്നു.
ബാലൻ ചേട്ടനെയും കൃഷ്ണനെയും കമ്മട്ടിപ്പാടത്തു നിന്നും എന്നെന്നേക്കുമായി ഇല്ലാണ്ടാക്കിയ ഗംഗയുടെ ചതിയുടെ വഴികൾ ഞെട്ടിപ്പിക്കുന്നതാണ്.
തന്റെ സന്തത സഹചാരിയായ കൃഷ്ണനോടുള്ള ഗംഗയുടെ വൈരാഗ്യം അവരുടെ കൗമാരകാലഘട്ടം തൊട്ട് തന്നെ ആരംഭിച്ചിരുന്നു. അനിതക്ക് കൃഷ്ണനോടുള്ള പ്രണയമായിരുന്നു അതിന്റെ കാരണം.
കൃഷ്ണനും അനിതയും പ്രണയത്തിലാണെന്ന് സംശയം തോന്നിയ ഗംഗ അനിതയെ ഇംപ്രസ് ചെയ്യാനായി നടത്തിയ ബ്രേക്ക് ഡാൻസ് കാണാൻ പോലും നിൽക്കാതെ അനിത വീട്ടിലേക്ക് പോയതും, കൃഷ്ണൻ അവളെ പിൻതുടർന്ന് പോയതും കണ്ട ഗംഗയുടെ മനസ്സിൽ ആ നിമിഷം തൊട്ട് കൃഷ്ണനോടുള്ള ഒടുങ്ങാത്ത പക ആളി കത്താൻ തുടങ്ങുകയായിരുന്നു.
അന്നേ ദിവസം തന്നെ കൃഷ്ണനോട് പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ മാത്രമായി വന്ന കരാട്ടക്കാരൻ ബിജുവിനെ മനപൂർവം തള്ളി പ്രകോപിപ്പിക്കുകയും കച്ചറ ബിജുവിന്റെ ഒറ്റയടിക്ക് താഴെ വീണ് ബോധമില്ലായ്മ അഭിനയിച്ച് മൊത്തം ഇടിയും കൃഷ്ണന് വാങ്ങിക്കൊടുക്കുന്നിടത്ത് വച്ച് തുടങ്ങുന്നു കൃഷ്ണനെതിരെയുള്ള ഗംഗയുടെ കളികൾ.
അധകൃതനായ തന്നെ ആശാനും, തന്റെ സുഹൃത്തുക്കളും ഗേറ്റ് തുറക്കാനും അടക്കാനും പറഞ്ഞയക്കുക, ആരെയെങ്കിലും വിളിക്കാൻ പറഞ്ഞയക്കുക തുടങ്ങിയ അവഗണനകൾ ഗംഗയെ ചൊടിപ്പിച്ചു. ബൈക്ക് സ്റ്റാർട്ടാക്കാൻ പറ്റാത്തതിന് അനിതയടക്കമുള്ളവരുടെ മുന്നിൽ വച്ച് കളിയാക്കി അപമാനിക്കുയും കൃഷ്ണൻ അവിടെയും ഹീറോ ആയതോടും കൂടി ഇനി കൃഷ്ണൻ കമ്മട്ടിപ്പാടത്തുണ്ടായാൽ തനിക്ക് അനിതയും, ഗ്യാങ്ങിൽ സ്ഥാനവും ഉണ്ടാവില്ലെന്ന് മനസിലായ ഗംഗ തന്ത്രപൂർവ്വം ഒരുക്കിയ നാടകത്തിൽ കൃഷ്ണന് തന്നോടുള്ള സ്നേഹം ചൂഷണം ചെയ്ത അവനെക്കൊണ്ട് ഒരു കൊലപാതകം ചെയ്യിപ്പിച്ച് ജയിലിലാക്കുന്നു.
കൃഷ്ണനെ ജയിലിലാക്കിയിട്ടും അനിതയുട മനസിൽ സ്ഥാനമുണ്ടാക്കാൻ ഗംഗക്കായില്ല. ശിക്ഷ കഴിഞ്ഞ് നല്ല ജിവിതം നയിക്കാൻ വരുന്ന കൃഷ്ണനെ കാത്തിരിക്കുകയാണ് അനിത എന്നു മനസിലാക്കിയ ഗംഗ ജയിൽ നിന്നിറങ്ങിയ കൃഷ്ണനെ പിടിച്ച പിടിയാലേ കൂട്ടി കൊണ്ട് പോയി കള്ളു കച്ചവടത്തിലും ഗുണ്ടാപ്പണിയിലും ചേർത്ത് അവനെയും ഒരു സ്ഥിരം ക്രിമിനലാക്കി മാറ്റി.
ബാലൻ ചേട്ടനും കൃഷ്ണനും തമ്മിൽ ഉടലെടുത്ത ദൃഢ സൗഹൃദമാണ് ഗംഗക്ക് ബാലൻ ചേട്ടനോട് ശത്രുത വരാനുള്ള കാരണം. ബാലൻ ചേട്ടൻ കല്യാണം കഴിച്ച് കുടുംബ ജീവിതം തുടങ്ങിയത് പോലും രസിക്കാത്ത ഗംഗയെ തങ്ങൾ നടത്തി വരുന്ന ഗൂണ്ടാ പണി കൂടി നിർത്താമെന്ന ബാലൻ ചേട്ടന്റെയും കൃഷ്ണന്റെയും തീരുമാനം തളർത്തുന്നു. അനിതയുടെ കാര്യത്തിൽ കൂടി ബാലൻ ചേട്ടൻ കൃഷ്ണനെ സപ്പോർട്ട് ചെയ്തപ്പോൾ അവരെ രണ്ടു പേരെയും ജോണിയുടെ സഹായത്തോടെ ഇല്ലാതാക്കി അനിതയെയും ഗുണ്ടാസംഘവും സ്വന്തമാക്കാൻ ഗംഗ തീരുമാനിച്ചു.
മെഡിക്കൽ ഷോപ്പ് തേടിയുള്ള കാർ യാത്രക്കിടയിൽ മനപൂർവ്വം ഉടക്കുണ്ടാക്കി വണ്ടിയിൽ നിന്നും തന്ത്രപൂർവ്വം ഇറങ്ങിയ ഗംഗ ബാലൻ ചേട്ടനെയും കൃഷ്ണനെയും മരണത്തിലേക്ക് തള്ളി വിട്ടു. പക്ഷേ ഗംഗയുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ക്യഷ്ണൻ രക്ഷപ്പെട്ടപ്പോൾ ബാലൻ ചേട്ടന്റെ മരണം പോലും കൃഷ്ണന്റെ തലയിടാൻ ഉള്ള ഒരു വിഫല ശ്രമം ഗംഗ നടത്തുന്നു.
ബാലൻ ചേട്ടന്റെ മരണത്തോട് കൂടി കൃഷ്ണനെ ഒഴിവാക്കി ഗ്യാംഗിന്റെ തലവനാകുക എന്ന ഗംഗയുടെ സ്വപ്നം സാക്ഷാൽകരിച്ചു. പക്ഷേ എല്ലാ സത്യങ്ങളും അറിയുന്ന ജോണി, അനിതക്ക് കൃഷ്ണനോടുള്ള പ്രണയം എന്നീ കാര്യങ്ങൾ വീണ്ടും ഗംഗക്ക് തലവേദനയായി.
അതേ തുടർന്നാണ് കൃഷ്ണനോട് കള്ള സ്നേഹം നടിച്ച് കൂട്ട് കൂടി സുമേഷേട്ടനെയും കൂട്ടു പിടിച്ച് ജോണിയെ കൊന്ന് ആ കുറ്റം കൃഷ്ണനിൽ അടിച്ചേൽപ്പിക്കാൻ ഗംഗ ശ്രമിക്കുന്നത്.
ജോണിയെ കുത്തി ഒളിവിൽ കിടക്കുന്ന അന്ന് രാത്രി അനിതയുടെ കാര്യം കുത്തി കുത്തി പറഞ്ഞ് കൃഷ്ണനെ പ്രാന്ത് പിടിപ്പിച്ച് രാത്രിക്ക് രാത്രി അവിടെ നിന്നും ഓടിച്ച ഗംഗ ആ വിവരം പോലീസിന് ഒറ്റിക്കൊടുത്ത് കൃഷ്ണനെ ജയിലിലാക്കി. അങ്ങനെ കൃഷ്ണൻ, ജോണി എന്നീ പ്രതിബന്ധങ്ങൾ ഒരേ സമയം ഇല്ലാതാക്കി അനിതയെ കല്യാണം കഴിച്ച് ഗ്യാംഗിന്റെ തലവനായി ഗംഗ വാണു.
പിന്നെയങ്ങോട്ട് കുത്തഴിഞ്ഞ ജീവിതമാണ് ഗംഗ നയിച്ചത്. പഴയ കൂട്ടുകാരെയെല്ലാം ഗ്യാംഗിൽ നിന്നും ചവിട്ടി പുറത്താക്കി.
പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ഗംഗ സുരേന്ദ്രൻ ആശാനിൽ നിന്ന് വരെ ഗൂണ്ടാ പിരിവ് നടത്തി.
പെൺ വിഷയം വീക്ക്നെസ്സ് ആയ ഗംഗ ദുരുദ്ദേശത്തോട് കൂടി ബാലൻ ചേട്ടന്റെ വിധവയായ റോസമ്മയുടെ അടുത്ത് വരെ പോയി. പക്ഷേ മണി ചെറുക്കൻ ഉണ്ടായത് കൊണ്ട് ഗംഗയുടെ ഉദ്ദേശം നടന്നില്ല...
അങ്ങനെയിരിക്കേ അണയാത്ത പകയും മനസിൽ വച്ച് പ്രതികാരം ചെയ്യാൻ ജോണിയുടെ അനുജൻ എത്തിയത് ഗംഗയുടെ ഉറക്കം കെടുത്തി. തുടർച്ചയായ ആക്രമണം തനിക്ക് നേരെ ഉണ്ടായപ്പോൾ അതിൽ നിന്ന് രക്ഷപെടാനായി ക്രൂരമായ പുതിയ ഒരു പ്ലാൻ അയാൾ തയ്യാറാക്കുന്നു.
തന്നെയോ കൃഷ്ണനെയോ ആരെയെങ്കിലും ഒരാളെ കൊന്നാൽ തന്നെ സ്വതവേ ദുർബലനായ ജോണിയുടെ അനുജൻ തൃപ്തനാകുമെന്ന് കണക്ക് കൂട്ടിയ ഗംഗ ആ രക്തസാക്ഷിയാകാൻ വേണ്ടി കൃഷ്ണനെ നാട്ടിലെത്തിക്കാനുള്ള വഴികൾ തേടി.
അതിനായി, എല്ലാം മറന്ന് ബാംബെയിൽ ജീവിക്കുന്ന കൃഷ്ണനെ തന്റെ ഉള്ളിലെ വിഷം സ്നേഹം തുളുമ്പുന്ന വാക്കുകളിൽ ചാലിച്ച് ഫോൺ വിളിച്ച് നാട്ടിലെത്തിക്കാൻ ഗംഗ ശ്രമിച്ചു.
തന്റെ "കിഷ്ണാ" എന്ന വിളിയിൽ തന്നെ കൂട്ടുകാരൻ വീണെന്ന് മനസിലായെങ്കിലും കൃഷ്ണനെ ഏത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനായി അനിതയുടെ മുന്നിൽ പോലും അയാൾ അഭിനയിക്കുന്നു. തന്റെ വാക്കു കേട്ട് അവൾ കൃഷ്ണനെ വിളിച്ചു വരുത്തും എന്ന് കരുതിയ ഗംഗക്ക് തെറ്റി.
ജോണിയുടെ അനുജന്റെ ആക്രമം ശക്തമായപ്പോൾ വേറെ വഴിയില്ലാതെ ഗംഗ ആശാന്റെ ഫ്ലാറ്റിൽ അഭയം തേടുന്നു. താൻ കള്ളും, പണവും, വണ്ടിയും എല്ലാം കൊടുത്ത് വളർത്തിയ തന്റെ സ്വന്തം ബാലനെ ഇല്ലാതാക്കിയത് ഗംഗയാണ് എന്ന സത്യം ഇതിനിടെ ആശാൻ മനസിലാക്കിയിരുന്നെങ്കിലും, അതിന്റെ ദേഷ്യം ഗംഗയോടുണ്ടായിരുന്നെങ്കിലും ആശാൻ ഗംഗയെ അവിടെ താമസിപ്പിക്കാൻ തയ്യാറാകുന്നു.
താനിനി ജീവിക്കണമെങ്കിൽ കൃഷ്ണൻ എത്രയും പെട്ടന്ന് ജോണിയുടെ അനുജന്റെ കയ്യാൽ കൊല്ലപ്പെടണമെന്ന് ഉറപ്പിച്ച ഗംഗ കൃഷ്ണനെ അടിയന്തിരമായി വരുത്താനായി ഫ്ലാറ്റിൽ വച്ച് ഫോൺ ചെയ്ത് ക്യഷ്ണനോട് പെട്ടന്ന് നാട്ടിൽ വന്ന് അനിതയെ കൂട്ടിക്കൊണ്ടു പോകാൻ സ്നേഹത്തോടെ പറയുമ്പോൾ ഗംഗയിലെ കെണിയൊരുക്കുന്ന വേട്ടക്കാരനെ ആശാൻ തിരിച്ചറിയുകയായിരുന്നു.
തന്റെ ബാലനെ ഇല്ലാണ്ടാക്കിയ ഗംഗ ഇന്ന് താൻ മകനെപ്പോലെ സ്നേഹിക്കുന്ന കൃഷ്ണനെയും ചതിയിലൂടെ വരുത്തി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയ ആശാന്റെ സർവ്വ നിയന്ത്രണവും ഒരു നിമിഷത്തേക്ക് നഷ്ട്ടമായി.
ഇനിയും പ്രതികരിക്കാതിരുന്നാൽ കൃഷ്ണൻ മാത്രമല്ല താനും നാളെ ഇതു പോലെ ഇല്ലാതാകുമെന്ന് മനസിലായതോടു കൂടി താനും ഒരു പാട് സ്നേഹിക്കുന്ന ഗംഗയെ വേറെ വഴിയില്ലാതെ പാവം സുരേന്ദ്രനാശാൻ തല്ലി തല്ലി തല്ലികൊല്ലുകയാണ് സൂർത്തുക്കളേ കൊല്ലുകയാണ്...
ശുഭം ...............................................
വാൽക്കഷ്ണം: മാടമ്പള്ളിയിലെ ഗംഗയെപ്പോലെ കമ്മട്ടിപ്പാടത്തെ ഗംഗയും അമാനുഷികമായ കഴിവുകളുള്ള ഒരു മാനസിക രോഗിയായിരുന്നു. കമ്മട്ടിപ്പാടത്തെ ജീവിതത്തിനുമപ്പുറത്ത് തന്നെ പ്രതിനിധീകരിക്കുന്ന വിനായകൻ എന്ന ആക്ടർ, അവാർഡുകൾ, ജനങ്ങളുടെ പ്രശംസകൾ എന്നിവയെല്ലാം ഉണ്ടെന്നു തന്റെ ഉപബോധമനസ്സിന്റെ ഏതോ അദൃശ്യ ശക്തിയാൽ ഗംഗ മനസിലാക്കിയിരുന്നു.
അത് കൊണ്ടാണ് ബാലൻ ചേട്ടൻ മുഴുനീള കഥാപാത്രമായി തുർന്നാൽ സിനിമക്ക് പുറത്തും അവാർഡും പ്രശംസകളും FB ലൈക്ക്സും ഒക്കെയായി തനിക്ക് പാരയാകുമെന്ന് മനസിലാക്കിയ ഗംഗ ബുദ്ധിപൂർവ്വം ബാലൻ ചേട്ടനെ കൊന്നത്.
സൈക്യാട്രിയിൽ ഇതിനെ Split/duel film inside & outside personality തുടങ്ങിയ ലഘു മനോരോഗങ്ങളായിട്ടാണ് കണക്കാക്കുന്നത്.
.............................................
അക്കാണും മാമലയൊന്നും നമ്മുടെതല്ലെൻ മകനേ......
കമോൺട്രാ വിനായക...
ഈയടുത്ത് കണ്ട ഏറ്റവും മികച്ച അവാർഡ് നിർണ്ണയം. ജൂറിക്ക് അഭിനന്ദനങ്ങൾ.......

Comments
Post a Comment
Thanks Your Comment