At many places in this website, you shall find links to other websites. The links have been placed for your convenience. glazyo.blogspot.in is not responsible for the contents and reliability of the linked websites and does not necessarily endorse the views expressed in them. Mere presence of the link or its listing on this website should not be assumed as endorsement of any kind. We cannot guarantee that these links will work all the time and we have no control over availability of linked pages.
എന്നുള്ളില്‍ നിറയുമീ നൊമ്പരങ്ങള്‍
_ഇന്നു നിനക്കു സ്വന്തം
എന്നുള്ളിലെ മോഹങ്ങളും
എനിക്കുനീ തന്ന നിന് തിങ്കള്‍ ശോഭയും
നീ ചാര്‍ത്തിയ ഈ പൊന്ഹാരവും
ഇന്നെനിക്കു സ്വന്തം.
എനിക്കെന്നുമൊരു ക്കൂട്ടായ്
എന്‍ ജീവിത പങ്കാളിയായ്
വന്നെത്തുമാ സുദിനം
എനിക്കു മാത്രം !
ആ പുലരിയും
ഇന്നെനിക്കു സ്വന്തം.
പുലരിതന്‍ നേര്‍ത്ത ചുംബനത്താല്‍
കതിരിടുമീ
പുഷ്പത്തില്‍ പുഞ്ചിരിയും
ഇളം കാറ്റില്‍ ഒന്നുചേരാന്കൊതിക്കും
നിമിഷവും
ഇന്നു നമുക്കു സ്വന്തം.
ഇത് നമുക്കു മാത്രമായ്!
ദൈവസന്നിധിയിലെ നിലവിളക്കായ്
തെളിയും-നിന്
വദനഭംഗിയും
നിന് സ്വരമാധുര്യവും കേട്ടുഞാന്‍
നില്ക്കവേ,
എന്നും എനിക്കു മാത്രമായ്
നീയെന്നു കൊതിച്ചു.
എന്നും എനിക്കു സ്വന്തമെന്ന് നിനച്ചു
സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞു നീ
യകലേക്കു നീങ്ങവേ,
എന്‍ മോഹങ്ങള്‍
ഒരു നല്ല ദിനത്തിനായ്,
നിന് ഒളിച്ചിന്തുന്നൊരാ-
പുഞ്ചിരിയും കാത്ത്
ഏകയായ് ഞാനിരിക്കുന്നു.
അപ്പോഴും എന്‍ മനസ്സ് മന്ത്രിച്ചു
എന്നുമവന് നിനക്കുസ്വന്തം
Popular posts from this blog
അടിച്ചു മാറ്റം മറ്റുള്ളവരുടെ Whatsapp Status.അവരുടെ അനുവാതം ഇല്ലാതെ ...
കുങ്കുമത്തിന്റെ (കുങ്കുമപ്പൂവ്) ന്റെ ചരിത്രം
ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം കുങ്കുമമാണ്. വിലയേറിയ സുഗന്ധവ്യഞ്ജനമായതുകൊണ്ടും,വാണിജ്യ ചരക്കായതുകൊണ്ടും കുങ്കുമത്തിന് വളരെയധികം ചരിത്രപ്രാധാന്യമുണ്ട്. ഏകദേശം 3,500 വർഷങ്ങൾക്കു മുൻപാണ് മനുഷ്യർ കുങ്കുമം കൃഷി ചെയ്യാൻ തുടങ്ങിയത്. കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്. കുങ്കുമത്തിന്റെ തീവിലയ്ക്ക് കാരണം അത് വിളവെടുക്കാനുള്ള ബുദ്ധിമുട്ടാണ്. വാണിജ്യ പ്രാധാന്യമുള്ള കുങ്കുമച്ചെടിയുടെ ഏക ഭാഗം അതിന്റെ പൂവിലെ വളരെ ചെറിയ നാരുകളാണ്. ഒരു പൗണ്ട് (0.45 കിലോ)ഉണങ്ങിയ കുങ്കുമം ലഭിക്കണമെങ്കിൽ ഏതാണ്ട് 50,000 കുങ്കുമച്ചെടികൾ വിളവെടുക്കേണ്ടി വരും. ഇത്രയും കുങ്കുമം കൃഷി ചെയ്യണമെങ്കിൽ ഒരു ഫുട്ബോൾ മൈതാനത്തിന്റെ അത്രയും വലിപ്പമുള്ള കൃഷിസ്ഥലം ആവശ്യമാണ്. ഒരു കുങ്കുമച്ചെടി പരിപാലിച്ച് വിളവെടുക്കാൻ ഏകദേശം 40 മണിക്കൂർ കഠിനപരിശ്രമം വേണ്ടിവരും. വിളവെടുപ്പ് ഒന്നോ രണ്ടോ ആഴ്ചകളിലായി ദിനരാത്രം നീണ്ടുനിൽക്കുന്ന പരിപാടി ആണ്. വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പൂപ്പൽ പിടിച്ച് അത് ഉപയോഗ്യമല്ലാതാവും. ഉണക്കുന്നതിനുള്ള പാരമ്പര്യ രീതി ഇപ്രകാരമാണ്. കുങ്കുമം ലോഹം കൊണ്ടുണ്ടാക്കിയ അര...
Comments
Post a Comment
Thanks Your Comment